Friday, June 6, 2008

നേര്‍ത്ത, നേര്‍ത്ത ഒരു മര്‍മ്മരം...



നേര്‍ത്ത, നേര്‍ത്ത ഒരു മര്‍മ്മരം...



കല്ലുകള്‍ പാകിയ പാതയോരത്തുകൂടി ഞങ്ങള്‍ വെറുതെ നടന്നു. സന്ധ്യയുടെ ഇളം ചുവപ്പില്‍ അവള്‍ കൂടുതല്‍ സുന്ദരിയായതായി എനിക്കു തോന്നി.കടലിന്റെ നേര്‍ത്ത ഇരംബല്‍ കാതില്‍ മുഴങ്ങുന്നു.അവളുടെ മുടിയിഴകളെ തഴുകുന്ന കാറ്റിനെ ഞാന്‍ അസൂയയോടെ നോക്കി .അവളുടെ മൌനം എന്നെ ഭയപ്പെടുത്തി.

'നമ്മള്‍ കുറച്ചേറെയായി നടക്കുന്നു.'

'ഉം'

'നീയെന്താ ഒന്നും പറയാത്തത്‌?'

'ഞനെന്താണു പറയേണ്ടത്‌?'

'നിനക്കെന്നെ കൂടുതല്‍ നന്നായി മനസ്സിലാക്കാനാകുമെന്നു ഞാന്‍ കരുതി.പലരും പറഞ്ഞു മടുത്ത കാരണങ്ങള്‍ തന്നെ നീയും ആവര്‍ത്തിക്കുന്നു.'

'ശരി,ഞാനെന്തു പറയണമെന്നു നീ ആഗ്രഹിക്കുന്നു?'

എനിക്കറിയില്ല അവള്‍ എന്തു പറയണമെന്ന്.. ഞാനവളുടെ കണ്ണുകളിലേക്കു നോക്കി. അവ നിറഞ്ഞിരുന്നു,അതെന്നെ അത്ഭുതപ്പെടുത്തി.

'അമ്മു,ഞാനിങ്ങനെ പറയുമെന്നു നീ പ്രതീക്ഷിച്ചിരുന്നോ?'

'അറിയില്ല,നീയെന്നും എന്റെ നല്ല സുഹ്രുത്തായിരുന്നു'

'പക്ഷെ അതു നിന്നെ അത്ഭുതപ്പെടുത്തിയില്ല,ഒട്ടും..'

അവള്‍ ചിരിച്ചു.

ഞാനവളെ എന്നും സ്നേഹിച്ചിരുന്നു.അവളോടൊത്തുള്ള ഓരോ നിമിഷവും എന്നില്‍ ആനന്ദം നിറച്ചു. ഞാന്‍ ജീവിതത്തെ അേറിഞ്ഞു.കുഞ്ഞുങ്ങളുടെ ചിരിയും പൂക്കളുടെ സൌണ്ടര്യവും ഞാന്‍ ആസ്വദിച്ചു.പ്രണയാര്‍ദ്രമായ ഗസലുകള്‍ എന്നില്‍ നിറഞ്ഞു.പുതുമഴയത്ത്‌ ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ മൈതാനത്തേക്കോടി കൈകള്‍ വിരിച്ചു മാനത്തേക്കു നോക്കി നനുത്ത മഴത്തുള്ളികള്‍ എറ്റു വാങ്ങി.. നിലാവെളിച്ചത്തില്‍,മഞ്ഞുപെയ്യുന്ന രാത്രികളിലും എന്റെ മട്ടുപ്പാവില്‍ നിവര്‍ന്നു കിടന്ന് മിന്നിത്തെലിയുന്ന നക്ഷത്രങ്ങളെ നോക്കി..
ഞാന്‍ പുഞ്ചിരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു

'നാഥ്‌,എനിക്കു നിന്നെ നഷ്ടപ്പെടുത്താനാകില്ല,നീയെന്റെ ഏറ്റവും നല്ല സുഹ്രുത്താണു,പക്ഷെ....'


'ഞാനിപ്പൊഴും അങ്ങനെ തന്നെയാണു,അതെന്റെ പ്രണയത്തിനെതിരെന്നു ഞാന്‍ കരുതുന്നില്ല.'

'നീയിത്‌ മുന്‍പും പറഞ്ഞിരിക്കുന്നു'

'ഉവ്വ്‌, മറ്റൊരാളോട്‌. നിന്റെ സാന്നിധ്യത്തില്‍ തന്നെ, അത്‌ നിന്നെ നഷ്ടപ്പെടുവാന്‍ കാരണമാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു . അതിനാല്‍ ഞനെന്റെ പ്രണയം ഒരിക്കലും നിന്നൊടു പറഞ്ഞില്ല.'

ഒരു കുസ്രുതിച്ചിരിയൊടെ അവള്‍ ചോദിച്ചു,
'നീയിപ്പോഴും ആ കുട്ടിയെ ഇഷ്ടപെടുന്നുവോ?'

'അറിയില്ല,ആദ്യ പ്രണയം ആര്‍ക്കു
മറക്കുവാനാകും?ഒരു പക്ഷെ എന്റെ ഹ്രുദയത്തിനുള്ളില്‍ എവിടെയെങ്കിലും അവള്‍ മറഞ്ഞിരിക്കുന്നുണ്ടാകാം.ഇടക്കിടെ എന്റെ സ്വപ്നങ്ങളില്‍ കടന്നുവരുന്നു....'

'നീയതാഗ്രഹിക്കുന്നുവോ?'

ഞാന്‍ ഒന്നും പറഞ്ഞില്ല.

വീണ്ടും ഞങ്ങള്‍ക്കിടയില്‍ മൌനം നിറഞ്ഞു. തണുത്ത കാറ്റിന്റെ മര്‍മ്മരം മാത്രം കാതില്‍ മുഴങ്ങി.ഇരുള്‍ പടര്‍ന്നിരുന്നു. ഞാനവളുടെ കൈപിടിച്ച്‌ ഒരു ബഞ്ചിലിരുന്നു.

ഞാനെത്ര ആഗ്രഹിച്ചിരുന്നുവെന്നോ....ഇങ്ങനെ നിലാവുള്ള രാത്രിയില്‍ നിന്നൊടൊപ്പം,ഈ കടല്‍ക്കരയില്‍...

അവള്‍ മെല്ലെ എന്റെ തൊളിലേക്കു ചാഞ്ഞു.

'നീ ഇപ്പോഴും ആ കുട്ടിയെപ്പറ്റി ഓര്‍ക്കറുണ്ടൊ?'

'നമുക്കു,നമുക്ക്‌ മറ്റെന്തെങ്കിലും സംസാരിക്കാം.അമ്മു,നീ എന്നില്‍ നിന്നു ഒരുപാടകന്നതായി എനിക്കു തോന്നുന്നു. നമ്മള്‍ ഇങ്ങനെയൊന്നുമായിരുന്നില്ല....ഒരുപക്ഷെ ഞാനിങ്ങനെയൊന്നും പറയരുതായിരുന്നു അല്ലേ?എന്റെ വരികളില്‍ എന്നും നിന്നോടുള്ള പ്രണയം മാത്രമായിരുന്നു. നീയതു മനസ്സിലാക്കുന്നു എന്നു ഞാന്‍ കരുതി.'

ഊഴ്ന്നിറങ്ങുന്ന തണുപ്പ്‌. ഞാനവളെ ചേര്‍ത്തു പിടിച്ച്‌ ആ കവിളുകളില്‍ തലോടി.

'ഒരു തമാശ പറയട്ടെ,എനിക്കിപ്പോള്‍ തോന്നുന്നത്‌ നിന്റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുവാനാണു...

'ഇത്‌ തമാശയാണോ?'

അവളുടെ സൌമ്ന്ദര്യം എന്നില്‍ ഭീതികലര്‍ന്ന ഒരാനന്ദം ജനിപ്പിച്ചു.എന്റെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.

'അമ്മു,നിന്നെ ഞാനെന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.'

'ഒരുപാടു വൈകി., നമുക്കു പോകാം.'

'നീയൊന്നും പറഞ്ഞില്ല.'

'ശരി,പറയൂ... നിന്നെ ഞാനെങ്ങനെ വിശ്വസിക്കും?'


'മറ്റാരേക്കാള്‍ നന്നായി നിനക്കെന്നെ അറിയാം.'

അവളൊന്നും മിണ്ടിയില്ല. ഞാനവളുടെ കൈകളെ എന്റെ നെഞ്ചോടു ചെര്‍ത്തു വച്ചു..

'ഒരുപാട്‌ ഇഷ്ടങ്ങള്‍ക്കൊടുവില്‍ ഞാനെന്റെ പ്രണയം കണ്ടെത്തി.. ഞാനങ്ങനെ വിശ്വസിക്കട്ടെ?'

'ശ്രീ,നമുക്കു പോകാം....ഒരുപാട്‌ വൈകി.'

ഞാനവളുടെ കൈകള്‍ മുറുകെപ്പിടിച്ചു.കുതറിമാറാന്‍ ശ്രമിച്ച അവളെ ബലമായി എന്നോട്‌ ചേര്‍ത്ത്‌ ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. എന്റെ മുഖത്തു വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടി....

കണ്ണുനീരിന്റെ നനവ്‌ എന്നെ ഉണര്‍ത്തി.

'നീയെന്താ അമ്മൂ,എന്നെ മനസ്സിലാക്കത്തത്‌?'

നിറഞ്ഞ കണ്ണുകളോടെ അവള്‍ എന്നെ നോക്കി,വിതുംബലോടെ എന്റെ മാറില്‍ ചാഞ്ഞു.

'നീയല്ലേ എന്നെ മനസ്സിലാക്കാതിരുന്നത്‌... നിന്നെയെനിക്കു നഷ്ടപ്പെടുമോ ഇനിയും....?'
അവള്‍ കരയുകയായിരുന്നു


'എനിക്കതിനാകില്ല ഒരിക്കലും...'

'ഞാനെങ്ങനെ വിശ്വസിക്കും....?'

എനിക്കൊന്നും പറയുവാന്‍ തോന്നിയില്ല.

'എന്നോടൊപ്പം വരൂ...'അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു....

ഉപ്പുകലര്‍ന്ന നനവ്‌ എന്നില്‍ വ്യാപിച്ചു..കാറ്റിന്റെ മര്‍മ്മരവും തിരകളുടെ ഇരംബലും ഞാന്‍ കേട്ടില്ല.
എനിക്കവളെ നഷ്ടപ്പെടുത്തുവാനാകുമായിരുന്നില്ല.....ഒരിക്കലും.






No comments: