Monday, June 9, 2008

കടക്കാരൻ.



കടക്കാരൻ.

വാസുക്കുട്ടൻ നായർ അന്ന് ഉറക്കമുണർന്നതു പതിവിലും ശാന്തനായാണു.സ്വതവെ ഒരിക്കലും തീരില്ലെന്നു ഏവർക്കുമറിയുന്ന ബാധ്യതകളോരോന്നായി അയാളെ പലചരക്കു കടക്കാരന്റെയൊ പലിശക്കാരുടെയൊ പിന്നെ പരിചയമുല്ലവരുടേയും ഇല്ലത്തവരുടേയും ഒക്കെ രൂപത്തിൽ വിളിചുണർത്തുകായാണു പതിവു. കാരണങ്ങൾ തേടി പോകാതെ വഴിതെറ്റി വന്ന മനസ്സമാധാനത്തെ പരമാവധി മുതലാക്കാൻ തന്നെ അയാൾ തീരുമനിചു. അറുപതു വർഷങ്ങൾക്കു മുൻപു അങ്ങിനെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു പോയ ഒരു ബാല്യകാലത്തിനു ശേഷം അന്നാദ്യമായി അയാൾ പുരത്തു മഴ തിമിർക്കുംബോൾ പുതപ്പിൽ ചുരുളുന്നതിന്റെ സുഖമറിഞ്ഞു. ഇടക്കെപ്പോഴോ കൊചുമക്കളും വന്നിലലോ ശല്യപ്പെടുത്താൻ എന്നാലോചിചെങ്കിലും പഠിക്കാനുണ്ടാകുമെന്നു സൗകര്യപ്രദമായ ഒരു ന്യായവും അയാൾ കണ്ടെത്തി. ഉറക്കം പോയിട്ടും അങ്ങനെ കിടക്കാനൊരു സുഖം.

പണ്ടിതു പോലൊരു തണുപ്പത്തു ശാന്തമ്മയേം കെട്ടിപ്പിടിചു കിടന്നതോർത്തു അയാൾ ഊറിചിരിചു. ഒന്നല ഒത്തിരി പ്രഭാതങ്ങൾ.അന്നൊക്കെ നെലിനും തേങ്ങക്കുമൊക്കെ നല വില കിട്ടുന്ന കാലമായിരുന്നു. പിന്നാമ്പുറം നിറയെ പചക്കറികളും. അങ്ങനെ മനസമാധാനമായിരിക്കുമ്പൊഴൊക്കെ അയാൾ ശാന്തമ്മയേയും സ്നേഹിചു. പിന്നെ വില കുറയുമ്പോൾ,പാടങ്ങൽ നോക്കി നോക്കി നിൽക്കെ ഒരൊരുത്തർ വന്നു കൊണ്ടു പൊകുമ്പോഴൊക്കെ അയാൾ മറ്റു പരിഭവങ്ങൾക്കിടയിൽ അവളേയും മറന്നു. ഒടുവിലായപ്പോൾ കാലത്തു പത്രത്തിനൊപ്പം കിട്ടുന്ന കട്ടൻ ചായയിലൊതുങ്ങി അവൾ. പിന്നെ എപ്പോഴൊ അതു ദീനം പിടിചു മരിചപ്പൊ ആ ചായയും നിന്നു. ഒരു ദീർഘനിശ്വാസത്തോടെ വാസുക്കുട്ടൻ തിരിഞ്ഞു കിടന്നു.

മഴയായതുകൊണ്ടായിരിക്കും ഒരുത്തനും കയറി വന്നു തെറി പറയാത്തത്‌.അലെങ്കിൽ അതും ഒരു ശീലമായി. പത്രോം നിന്നു, കട്ടൻ ചായേം നിന്നു.അപ്പൊ പുതിയോരോ തമാശകൾ രാവിലെ. ദാരിദ്ര്യം അയാൾക്കൊരു ശാപമെന്നതിലുപരി ഒരു ശീലമായി മാറിയിരുന്നു. അത്‌ വിഷമമൊട്ടും ഉണ്ടാക്കിയതുമില, തന്റെ തൊഴിലിൽ ആരും ഗതി പിടിചയാൾ കണ്ടതുമില. ഇരുപത്‌ ഏക്കറുലവനാണു ഇപ്പൊ കൂടുതൽ ദരിദ്രൻ. പിന്നെയാ ഇലതെയിലാതെയായ ഈ ഇരുപത്‌ സെന്റ്‌. അതൊക്കെ നോക്കുമ്പൊ ഇതൊരു സ്വർഗ്ഗമലെ.

മഴമാറി വെയിലു തെളിഞ്ഞപ്പൊ തെല്ലു നീരസത്തോടെ അയാളെഴുന്നേറ്റു.ഉമ്മറത്തേക്കു ഏന്തി നടന്നു. വാതം പിടിചെപ്പിന്നെ നടത്തത്തിനു ഈയൊരു വലിച്ചിൽ പതിവാണു. വലിഞ്ഞു വലിഞ്ഞു ഉമ്മറത്തെത്തിയപ്പൊ ഒരു ചാരു കസേരേം അതിന്റടുത്തതാ കട്ടൻ ചായേം. അതും നല്ല ചുടോടെ. ശാന്തമ്മോ. അയാളറിയാതെയൊന്നു വിളിചു പോയി.ദൂരെ നിന്നൊരു മറുവിളി കേട്ടോ ആവോ. പിന്നെ അയാളു തന്നത്താനിരുന്നു ചിരിക്കാൻ തുടങ്ങി. കെട്ടിയോനും ഇട്ടെചു പോയി വീട്ടി നിക്കുന്ന ഈ ഇളയ സന്താനം എന്നു തൊട്ടാ എന്റെ ശീലങ്ങളും പഠിച്ചെ? അല്ലേ പിന്നെ മൊത്തം പരാതി പറച്ചിലായിരിക്കും. മൂത്ത മോനു കൊടുത്ത പാടത്തിന്റേം പരമ്പിന്റേം, അവടെ പെണ്മക്കളെ ഇനിയൊരി പത്തു പതിനാറു കൊല്ലം കഴിഞ്ഞു കെട്ടിക്കാനുല്ലതാന്നും അങ്ങനെയങ്ങനെ! ഇന്നു പത്രോം ഇട്ടോ?അയാൾ കൂടുതലാലോചിക്കാൻ നിന്നില്ല. ഒന്നുകിൽ വട്ടു പിടിചിരിക്കണം,അതല്ലെങ്കിൽ എന്തൊ നല്ല കാര്യം നടന്നിട്ടുണ്ടു. കൂടുതലാലൊച്ചിച്ചു അതില്ലാതാക്കുന്നതെന്തിനു.ഇന്നും ആരെങ്കിലുമൊക്കെ വിഷം കുടിക്കുവോ തൂങ്ങുവോ ഒക്കെ ചെയ്തിട്ടുണ്ടാകും.കൂട്ടുകാരിൽ പലരും വിട്ടു പോയതു അങ്ങനെയാണല്ലൊ. ഒടുവിൽ ഒരു അശ്വാസത്തിനൊരു ജപ്തി നോട്ടീസ്‌ കിട്ടും. അതണിപ്പൊ പാസ്സ്പോർട്‌. അതു കിട്ടിയാപ്പിന്നെ നിക്കണമെന്നില്ല. അലോചിച്ചു തുടങ്ങാം എന്താ വെണ്ടതെന്നു. അങ്ങനെ പരതുമ്പോൾ ഒരു നിമിഷം അയളുടെ കണ്ണുകളെവിടെയോ ഉടക്കി നിന്നു.

നല്ല കട്ടിക്കണ്ണട വച്ചു മെലിഞ്ഞു കുറുകിയ ഒരു തല. അതിനു താഴെ സ്വന്തം പേരും എഴുതി വച്ചിരിക്കുന്നു. കണ്ണാടി കണ്ടിട്ടു കാലമൊരുപാടു കഴിഞ്ഞതിനാൽ അയാൾക്കു അതു തന്റെ ഫോട്ടോയൊ എന്നു സ്ംശയം ജനിച്ചെങ്കിലും പേരും വീട്ടുപേരുമൊക്കെ തന്റേതെന്നു തന്നെ ഉറപ്പിച്ചു.അങ്ങനെ ആ കണ്ണുകൾ മിഴിച്ചു വന്നു. പിന്നെ ചാരിക്കിടന്നു വാല്ലതൊരു എകന്തതയോടെ തലേദിവസത്തെക്കുറിച്ചു അലോച്ചിക്കാൻ തുദങ്ങി. ഉവു. തനിക്കും കിട്ടി ഒരു നോട്ടീസ്‌. അതുമായി ഒടുക്കം ഷാപ്പിലേക്കു കയറിചെല്ലുന്നതു ഓർമ്മയുണ്ടു, അല്ല പിന്നെയും.. ഒത്തിരി കുടിചു. ആരും കാശു ചോദിചില്ല. അതൊരൗദാര്യം പോലെയാണു. നോട്ടീസ്‌ കിട്ടുന്ന അന്നു ആർക്കും ഇഷ്ടം പൊലെ കുടിക്കാം. പിന്നെ എവിടെയൊക്കെയൊ ഒർമ്മകൾ മായുന്നു. എത്ര ശ്രമിചിട്ടും ഒർക്കാനാകുന്നില്ല. പിന്നെ അതൊരു വല്ലത്ത ഭയമായി ഉള്ളിൽ ഉരുണ്ടു കൂടുവാൻ തുടങ്ങി. പോകെ പോകെ താനും മരിചുവെന്ന സംശയം അയാളിൽ ബലപ്പെട്ടു.



eekaanthathyude oru vaardhakyathinu.